യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌

അമേരിക്ക: 2016 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി യു എസ് ഇന്റലിജന്‍സ് വിഭാഗം അവകാശപ്പെട്ടെന്ന്‌
വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ പറയുന്നതായി എഫ് ബി ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ .

ഹെല്‍സിങ്കിയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ യു എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണം പുടിന്‍ തള്ളിയിരുന്നു. പുടിന് സ്വതന്ത്രമായ കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹം തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുകയും ചെയ്‌തെന്ന് റേ വ്യക്തമാക്കി. കൊളറാഡോയിലെ അസ്‌പെന്‍ സെക്യൂരിറ്റി ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.’രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍ മാറിയിട്ടില്ലെന്നും, എന്റെ വീക്ഷണവും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപും പുടിനും റഷ്യയിലെ ഹെല്‍സിങ്കില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നതിനിടെ നടന്ന കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

വിമര്‍ശനങ്ങള്‍ക്കിടെ സന്ദര്‍ശനത്തെ ന്യായീകരിച്ച് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തങ്ങളുടെ കൂടിക്കാഴ്ചക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പുടിനും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ്‌ റഷ്യക്കെതിരെ ആഭ്യന്തര സുരക്ഷ സെക്രട്ടറി ആരോപണമുന്നയിച്ചത്.

Top