പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ നിന്ന് പാമ്പിനെ ​കണ്ടെത്തി

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ ക​ടു​ത്ത വി​ഷ​മു​ള്ള പാമ്പിനെ കണ്ടെത്തി. തു​ട​ർ​ന്ന് ലോ​ഞ്ചി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ​പോ​ർ​ട്സ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​നെ പു​റ​ത്തേ​ക്കു മാ​റ്റി.

അ​ണ​ലി ഇ​ന​ത്തി​ൽ ​പെ​ട്ട പാ​മ്പി​നെ​യാ​ണ് ലോ​ഞ്ചി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്സ് അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മൊ​ഹാ​പ​ത്ര​യാ​ണ് ആ​ദ്യം പാ​മ്പി നെ ക​ണ്ട​ത്.

ആ​റ​ടിയോളം നീ​ള​മു​ള്ള പാമ്പ് ലോ​ഞ്ചി​ലെ ഒ​രു കൗ​ച്ചി​ന​ടി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ​തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കുകയും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​യും ഒ​രു പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളും ചേ​ർ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി മു​റി​യി​ൽ ​നി​ന്നു പു​റ​ത്താ​ക്കുകയുമായിരുന്നു.

Top