ഓറിയന്റല്‍ ബാങ്ക് തട്ടിപ്പ് ; കോടികള്‍ തട്ടിയ വ്യാപാരികള്‍ രാജ്യം വിട്ടു

oriental

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ശേഷം പുറത്ത് വന്ന ഓറിയന്റല്‍ ബാങ്ക് തട്ടിപ്പ് പ്രതികളും രാജ്യം വിട്ടു. ബാങ്കില്‍ നിന്നും 390 കോടി രൂപ തട്ടിയെടുത്ത ആഭരണ വ്യാപാരികളാണ് രാജ്യം വിട്ടിരിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്വാരകദാസ് സേഠ് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ ഉടമകളായ സഭ്യാ സേത്ത്, റീത്തു സേത്ത്, കൃഷ്ണ കുമാര്‍ സിംഗ്, രവി കുമാര്‍ സിംഗ് എന്നിവരാണ് രാജ്യം വിട്ടിരിക്കുന്നത്.

ഇവരെ കണ്ടെത്തുന്നതിന് സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. 2007 മുതല്‍ വിവിധ ജാമ്യപത്രങ്ങള്‍ ഹാജരാക്കി ബാങ്കില്‍ നിന്നു കോടികള്‍ തട്ടിയതായാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

Top