punjab 12 teachers dead in road accident due to dense fog

ഛത്തീസ്ഗഡ്: പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ഫസില്‍ക ജില്ലയിലാണ് അപകടം ഉണ്ടായത്.

വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുമായി പോകുകയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്.

മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്നപ്പോള്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

എതിരെ വാഹനം വരുന്നത് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍ കണ്ടിരുന്നില്ല.

താപനില വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ്.

കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഒമ്പത് അന്താരാഷ്ട്ര വിമാനസര്‍വീസുകളും 15 ആഭ്യന്തര വിമാന സര്‍വീസുകളുകളും റദ്ദാക്കിയിരുന്നു.

Top