pune won against sunrisers hydrabad for six wickets

പൂനെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂനെയ്ക്ക് ഉജ്വല വിജയം. 177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പൂനെ, ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ധോണി നേടിയ ബൗണ്ടറിയിലാണ് വിജയത്തിലെത്തിയത്.

ആറു വിക്കറ്റിനായിരുന്നു പൂനെയുടെ വിജയം. 34 പന്തുകള്‍ നേരിട്ട ധോണി അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വിജയത്തോടെ ആറു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി പുണെ നാലാം സ്ഥാനത്തേക്കു കയറി. ഏഴു മല്‍സരങ്ങളില്‍നിന്ന് മൂന്നാം തോല്‍വി വഴങ്ങിയ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടുപോയിന്റുമായി മൂന്നാമതുണ്ട്. ടോപ്‌സ്‌കോററായ ധോണിക്കു പുറമെ, 41 പന്തില്‍ 59 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠി, 21 പന്തില്‍ 27 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്ത്, എട്ടു പന്തില്‍ 17 റണ്‍െസടുത്ത മനോജ് തിവാരി എന്നിവരും പൂനെയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.

നേരത്തെ, 28 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മോയ്‌സ് ഹെന്റിക്വസ് ആണ് സണ്‍റൈസേഴ്‌സിനെ 176-ല്‍ എത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ (40 പന്തില്‍ 43), ശിഖര്‍ ധവാന്‍ (29 പന്തില്‍ 30), കെയ്ന്‍ വില്യംസന്‍ (14 പന്തില്‍ 21), ദീപക് ഹൂഡ (10 പന്തില്‍ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Top