മര്‍സെലിഞ്ഞോയുമായുള്ള കരാര്‍ പുതുക്കി പൂനെ സിറ്റി

mercelinjo

ര്‍സെലിഞ്ഞോയുമായുള്ള കരാര്‍ പുതുക്കി പൂനെ സിറ്റി. കഴിഞ്ഞ സീസണില്‍ പൂനെ സിറ്റിയുടെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു മെര്‍സിഞ്ഞോ. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു താരമായിരുന്ന എമിലാനോ അല്‍ഫാറോയുടെ കരാറും പൂനെ സിറ്റി പുതുക്കിയിരുന്നു.

ഐ.എസ്.എല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആക്രമണ ജോഡികളായി അറിയപ്പെട്ട താരങ്ങളാണ് മര്‍സെലിഞ്ഞോയും എമിലാനോയും. ഇവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പൂനെ അവരുടെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു.

Top