ഇപ്പോള്‍ കുറ്റക്കാരന്‍ ഞാന്‍ മാത്രമായി, കാശുള്ളവര്‍ രക്ഷപ്പെട്ട് പോകുമെന്ന് പള്‍സര്‍ സുനി

suni

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാശുള്ളവര്‍ രക്ഷപ്പെട്ട് പോകുമെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. കേസില്‍ ഇപ്പോള്‍ താന്‍ മാത്രമായി കുറ്റക്കാരനെന്നും സുനി പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.

എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

ദിലീപിന് നല്‍കാന്‍ കഴിയുന്ന 760 രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളാണ് ദിലീപ് നല്‍കിയിരുന്നത്.

ഇതേതുടര്‍ന്ന്, കേസില്‍ ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Top