ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി സഹതടവുകാരനായ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം രൂപ.

ദിലീപിന് ഭീഷണി കത്ത് നല്‍കുന്നതിനും ഫോണ്‍ ചെയ്യുന്നതിനുമുള്ള കൂലിയായാണ് വാഗ്ദാനം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ വിഷ്ണു കത്ത് പൊലീസിന് കൈമാറി.

വിഷ്ണുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ സുഹൃത്തായ മനീഷും കസ്റ്റഡിയിലായിട്ടുണ്ട്.

സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച് പണം ആവശ്യപ്പെട്ടതും വിവാദ കത്ത് കൈമാറിയതും വിഷ്ണു ആയിരുന്നു.

Top