പുള്ളിക്കാരന്‍ സ്റ്റാറായിലെ രണ്ടാം വീഡിയോ ഗാനവും യൂട്യൂബില്‍ ഹിറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറായിലെ രണ്ടാം വീഡിയോ ഗാനവും യൂട്യൂബില്‍ ഹിറ്റ്.

കഴിഞ്ഞ ദിവസം എത്തിയ ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്.

ബി കെ ഹരിനാരായണന്റെ വരിക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ആശാ ശരത്തും ഗാനരംഗത്തെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം നല്ല പ്രതികരണം നേടിയിരുന്നു. ഓണത്തിന് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തിയ്യറ്ററുകളിലെത്തും.

Top