പുലിമുരുകന്‍ വീണ്ടും വേട്ടയ്ക്കിറങ്ങുന്നു . . . 3ഡി പതിപ്പ് വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍

ബോക്‌സോഫീസുകള്‍ തകര്‍ത്തുവാരിയ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പ് വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3ഡി പതിപ്പ് ‘റിയല്‍ പുലിമുരുകനെ’ പോലെ തന്നെ വമ്പന്‍ ഹിറ്റാകുമെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നു വരുന്നത്.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായി തരംഗമായി മാറിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’നെ പോലെ മലയാളികളുടെ മനസ്സ് കവര്‍ന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പുലിമുരുകനും.

മെന്‍ ഇന്‍ ബ്ലാക്ക് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കടത്തിവെട്ടി ഏറ്റവും കൂടുതല്‍ പേര്‍ ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തമാണ്.

Top