സര്‍ക്കാരിന് ഇത്തവണ ലാഭവിഹിതം കൈമാറിയത് രണ്ടു ബാങ്കുകള്‍ മാത്രമെന്ന്. . .

MONEY

ന്യൂഡല്‍ഹി: രാജ്യത്ത് 21 പൊതുമേഖല ബാങ്കുകളില്‍ സര്‍ക്കാരിന് ഇത്തവണ ലാഭവിഹിതം കൈമാറിയത് രണ്ടു ബാങ്കുകള്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് രണ്ട് പൊതുമേഖലാ ബാങ്കുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 288 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്.

വിജയ ബാങ്ക് 156 കോടി രൂപയും കൈമാറിയിട്ടുണ്ട്. ലാഭവിഹിതത്തില്‍ മൊത്തം സര്‍ക്കാരിന് ലഭിച്ചത് 444 കോടി രൂപമാത്രമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2,879 കോടി രൂപയാണ് ലാഭവിഹിതയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ എസ്ബിഐയുടെ വിഹിതം മാത്രം 2,109 കോടി രൂപയായിരുന്നു.

ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ വര്‍ഷവും 288 കോടി രൂപ സര്‍ക്കാരിന് നല്‍കിയിരുന്നു. ബാങ്ക് ഓഫ് ബറോഡ 333 കോടിയും വിജയ ബാങ്ക് 150 കോടി രൂപയുമാണ് സര്‍ക്കാരിന് കൈമാറിയത്.

Top