pt thomas against km mani

മലപ്പുറം: കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കിലും മലപ്പുറത്ത് യുഡിഎഫ് ജയിക്കുമെന്ന് പി.ടി. തോമസ് എംഎല്‍എ.

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെ യുഡിഎഫില്‍ തിരിച്ചെടുക്കണോയെന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിവിട്ട സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കേരളകോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ കുറിച്ചു ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ല. മലപ്പുറത്തു പിന്തുണച്ചതു കൊണ്ടു മാത്രം മുന്നണിയിലേക്കു
തിരിച്ചെടുക്കണമെന്നില്ലെന്നും അദേഹം അറിയിച്ചു.

Top