ബിഷപ്പിന്റെ പീഢനം;പി.ടിയും സുധീരനും കടുത്ത നിലപാടിൽ വെട്ടിലായി ചെന്നിത്തല

Ramesh Chennithala,PT Thomas ,Sudheeran

തിരുവനന്തപുരം : കന്യാസ്ത്രീയെ പീഢിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തിട്ട് 76 ദിവസമായിട്ടും അറസ്റ്റു ചെയ്യാതിരുന്നിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മൗനം. ഹൈക്കോടതി ജംങ്ഷനില വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ സമരമാരംഭിച്ചിട്ടും കൊച്ചിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് തിരിഞ്ഞുരപോലും നോക്കിയില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകരുത് എന്ന് ഒഴുക്കന്‍മട്ടില്‍ മറുപടി പറഞ്ഞൊഴിയുകയായിരുന്നു ചെന്നിത്തല.

പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമയോടെ കൈകോര്‍ക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മത്സരിക്കുകയായിരുന്നു ചെന്നിത്തല. കന്യാസ്ത്രീയെ പീഢിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍വരെ പരസ്യമായി പ്രതികരിച്ചിട്ടും പ്രതിപക്ഷ നേതാവ് മൗനം പാലിക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്.

ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പി.ടി തോമസ് എം.എല്‍.എയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി പി.ടി തോമസ് പിന്തുണയും അറിയിച്ചു.

ജസ്റ്റിസ് കെമാല്‍പാഷയും ഫാ. പോള്‍തേലക്കാട്ടടക്കമുള്ളവരും കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ പീഢനത്തില്‍ ഹൈക്കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടും പ്രതിപക്ഷ നേതാവ് മൗനം തുടരുന്നത് കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുകയാണ്. പി.കെ ശശി എം.എല്‍.എക്കെതിരെ ഉയര്‍ന്ന പീഢനത്തില്‍ നടപടിയാവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പിന്റെ പീഢനത്തില്‍ മിണ്ടാതിരിക്കുന്നതാണ് കൗതുകം.

Top