protest against venezuala government

കരാക്കസ്: വെനസ്വേലയില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയാണ് പ്രതിഷേധം ആര്‍ത്തിരമ്പുന്നത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വീണ്ടും വന്‍ പ്രതിഷേധ റാലി നടന്നു.

രാജ്യതലസ്ഥാനമായ കരാക്കസിലാണ് പ്രകടനം നടന്നത്. 20കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് കരാക്കസിലെ തെരുവില്‍ ഒത്തു ചേരുന്ന തരത്തിലാണ് റാലി സംഘടിപ്പിച്ചിരുന്നത്.

മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി വെളുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിക്കെത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ ഇതുവരെ നിയമനടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം.

മുന്‍പ് നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടെ ഇതുവരെ, 12 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top