സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ ‘പത്മാ​വ​തി​ക്കെ​തി​രേ’ പ്ര​തി​ഷേ​ധം

ഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

എന്നാൽ ച​രി​ത്ര സി​നി​മ പത്മാ​വ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ര​ജ​പു​ത്ര സം​ഘ​ട​ന​ക​ൾ രംഗത്തെത്തിയിരിക്കുകയാണ്.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ചു.

ജ​യ്പൂ​രി​ലെ രാ​ജ്മ​ന്ദി​ർ സി​നി​മാ ഹാ​ളി​നു പു​റ​ത്താ​ണ് ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​റു​ക​ൾ ക​ത്തി​ച്ച​ത്.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്, റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ചി​ത്രം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ർ​ണി സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജ​യ്പു​ർ റാ​ണി പത്മാവതി​യു​ടെ ക​ഥ​ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ക​ർ​ണി സേ​നാ പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ ജ​യ്ഗ​ഡ് കോ​ട്ട​യി​ലെ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഷൂ​ട്ടിം​ഗ് സെ​റ്റ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.

ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.

Top