ദിലീപിന്റ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും.

ഡിജിപി ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം.

ദിലീപിന് വിദേശത്ത് പോകാന്‍ ഏഴ് ദിവസത്തേക്ക് ഹൈക്കോടതി ഇന്ന് പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നു.

നാല് ദിവസത്തേക്ക് പോയിട്ട് വരാം. ദിലീപിന് ഇളവ് കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.

Top