സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഭാസത്തിന്റെ പ്രമോഷന്‍ വീഡിയോ

വാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.

ആഭാസത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയുന്ന ഊരാളി ബാന്‍ഡിന്റെ പുറപ്പാട് പാട്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ആധുനികവത്കരിക്കപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന സിനിമയുടെ സംഗീതം ഊരാളിയാണ്. ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്.

ഊരാളി അവതരിപ്പിക്കുന്നു ആഭാസത്തിന്റെ പുറപ്പാട്. <3#ഊരാളി#ആഭാസം#ആഭാസത്തിന്റെ_പുറപ്പാട്

Posted by Aabhaasam on Friday, September 15, 2017

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

 

Top