പ്രൊഫൈല്‍ ചിത്രം അനിമേഷന്‍ ചെയ്യാം; സംവിധാനമൊരുക്കി ഫേസ്ബുക്ക്

facebook01

പുതിയ മാറ്റവുമായി സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് എത്തുന്നു.

ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടേയും ഇമോജികള്‍ അയയ്ക്കാനുളള സംവിധാനം ഉണ്ടെങ്കിലും ഫേസ്ബുക്ക് ഇപ്പോള്‍ കൊണ്ടു വന്ന സംവിധാനം വ്യത്യസ്ഥമാണ്.

അനിമേഷന്‍ സംവിധാനമുള്ള ഇമോജികളുമായാണ് ഫേസ്ബുക്കിന്റെ മാറ്റം.

ഇമോജിയുമായി പ്രതികരിക്കുക മാത്രമല്ല ഒരു ഇമോജിയായി മാറണം എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

വ്യക്തികളുടെ ഇമോജി പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കി പ്രൊഫൈല്‍ ചിത്രം അനിമേഷന്‍ ചെയ്യാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനമാണ് ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്.

അനിമോജിയെപോലെ ഫേഷ്യല്‍സ്‌കാനിങ്ങ് ടെക്‌നോളജി അടിസ്ഥാനമാക്കി 3ഡി പതിപ്പുകള്‍ സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

ഒരു ഫോട്ടോയിലൂടെ ചെറിയ അനിമേഷന്‍ സെല്‍ഫികള്‍ സൃഷ്ടിക്കുന്ന പഠനവും ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചു.കൂടാതെ ഫോട്ടോയില്‍ ഫേഷ്യല്‍ മാര്‍ക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതില്‍ ചലനങ്ങള്‍ വരുകയും ഫോട്ടോ സജീവമാകുകയും ചെയ്യുന്നു.

ഈ സംവിധാനത്തിലൂടെ ഫോട്ടോ അനിമോജി രൂപത്തിലായി മാറുന്നു.അതേസമയം സോഫ്റ്റ്‌വയറില്‍ ചില അപാകതകള്‍ വരുമെന്നും ഫേസ്ബുക്ക് പറയുന്നു.

Top