സ്റ്റീല്‍ ഉല്‍പാദനം 5 ദശലക്ഷം ടണ്‍ ഉയര്‍ത്താന്‍ ജിന്‍ഡാല്‍ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുലീകരണ പദ്ധതിയുമായി ജെ എസ് ഡബ്ല്യു സ്റ്റീല്‍. കര്‍ണാടകയിലെ വിജയ നഗറിലുള്ള തങ്ങളുടെ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 18 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജെ എസ് ഡബ്ല്യു സ്റ്റീല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.

12 മില്യണ്‍ ടണ്ണാണ് നിലവില്‍ പദ്ധതിയുടെ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി. ഇത് 13 എം ടി പി എ ആയി ഉയര്‍ത്തുന്നതിന് 2020 മാര്‍ച്ച് വരെ 7500 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി പുരോഗമിക്കവെ തന്നെയാണ് ഉത്പാദനശേഷി വീണ്ടും ഉയര്‍ത്താന്‍ ജെ എസ് ഡബ്ല്യു സ്റ്റീല്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.

Top