എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു

theatre

കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിച്ചു. തീയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നടപടി.

സിനിമ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി തീരുമാനിക്കുന്നത് നിര്‍മാതാക്കളും വിതരണക്കാരും ആയിരിക്കുമെന്നും നേതൃത്വം അറിയിച്ചു. 19 മുതല്‍ റിലീസ് മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.

പൊങ്കലിന് തീയറ്ററുകളില്‍ എത്തുന്ന വിജയ് ചിത്രം ‘ഭൈരവ’ 200 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ ചിത്രങ്ങളും പിന്നാലെയെത്തും.Related posts

Back to top