മത്സരിക്കാന്‍ താനില്ല ; റായ്ബറേലിയില്‍ സോണിയ ഗാന്ധി തന്നെ ജനവിധി തേടുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കു പകരം മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി.

ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു വിരമിക്കുന്ന സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലി സീറ്റില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രിയങ്ക ഗാന്ധി തള്ളിയിരിക്കുന്നത്.

റായ്ബറേലിയില്‍ സോണിയ തന്നെ മത്സരിക്കുമെന്നും താന്‍ മത്സരരംഗത്തുണ്ടാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

അതിനാല്‍ തന്നെ താന്‍ മത്സരിക്കുന്ന കാര്യത്തെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉദിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധി അമരത്തുനിന്നു മാറുമ്പോള്‍ കോണ്‍ഗ്രസ്സ് നേതൃനിരയില്‍ സജീവസാന്നിധ്യമായി പ്രിയങ്ക ഗാന്ധി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ യുപി തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ പ്രചാരണത്തിനിറക്കണമെന്ന ആവശ്യം ഗുലാം നബി ആസാദടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരുന്നു.

Top