വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയങ്ക

priyanka chopra

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും സ്വന്തം പ്രിയങ്ക ചോപ്ര ഇപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ആയ ക്വാന്റിക്കോയുടെ മൂന്നാമത്തെ സീസണിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കുടിച്ചു കൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ പ്രിയങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പ്രവര്‍ത്തി കണ്ട ആരാധകരുടെ ആശങ്ക വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ്.

Top