പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

vinay katyar

ടി പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ബംഗ്ലാദേശില റോഹിംഗ്യന്‍ അഭയാര്‍ഥികളെ പ്രിയങ്ക സന്ദര്‍ശിച്ചതിന്റെ പേരിലാണ് വിവാദ പ്രസ്താവനയുമായി വിനയ് കത്യാര്‍ രംഗത്തെത്തിയിരിക്കുന്നത്.

റോഹിംഗ്യന്‍ മുസ്ലീങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യം അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. അവരോട് സിമ്പതി കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

priyanka

യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തുണയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.

Top