ഹോളിവുഡ് താരങ്ങളെ മലര്‍ത്തിയടിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി പ്രിയങ്ക ചോപ്ര

priyanka

ഹോളിവുഡ് താരങ്ങളെ മലര്‍ത്തിയടിച്ച് സമൂഹ മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമായി പ്രിയങ്ക ചോപ്ര.

വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗോഡോട്ട്, ബേ വാച്ചിലെ പ്രിയങ്കയുടെ സഹതാരമായ ഡ്വയാന്‍ ജോണ്‍സണ്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയുടെ താരമായത്.

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്. ഗൂഗിള്‍ പ്ലസ് തുടങ്ങിയവയിലെ കണക്കുകള്‍ക്കനുസരിച്ച് സോഷ്യല്‍ മീഡിയ അനലറ്റിക്‌സ് കമ്പനിയായ എംവിപിന്റക്‌സാണ് പട്ടിക തയ്യാറാക്കിയത്. ഫോളോവേഴ്‌സിന്റെയും സബ്‌സ്‌ക്രൈബേഴ്‌സിന്റെയും എണ്ണത്തിന് പുറമെ താരങ്ങളുടെ പേര് മെന്‍ഷന്‍ ചെയ്യുന്നതും വിലയിരുത്തിയാണ് പട്ടിക.

അമേരിക്കന്‍ ടെലവിഷന്‍ സീരീസായ ക്വാണ്ടിക്കോയില്‍ അഭിനയിച്ചത് മുതലാണ് പ്രിയങ്ക അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയാകുന്നത്.

Top