മേരി കോമിന്റെ വേഷം വീണ്ടുമണിഞ്ഞ് പ്രിയങ്ക ചോപ്ര ക്ലീന്‍ ഇന്ത്യ ക്യാമ്പയിനില്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ലീന്‍ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി പ്രിയങ്ക ചോപ്ര വീണ്ടും മേരി കോമിന്റെ വേഷത്തിലെത്തുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

മുംബൈയിലെ നിരത്തുകള്‍ വൃത്തിയാക്കുകയും റോഡരികിലെ മതിലുകള്‍ മ്യൂറല്‍, ആര്‍ട്ട് പെയിന്റിംഗുകളാല്‍ മനോഹരമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

മാറ്റം സ്വന്തം വീടുകളില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

2014 ല്‍ ആണ് ഇന്ത്യയുടെ അഭിമാന ബോക്‌സിംഗ് താരം മേരി കോമിന്റെ ജീവിതം പ്രിയങ്ക ചോപ്രയിലൂടെ അഭ്രപാളികളിലെത്തുന്നത്.

Top