നിക് ജൊനാസിനൊപ്പം 36ാംപിറന്നാള്‍ ആഘോഷിച്ച് പ്രിയങ്ക ചോപ്ര

priyanka

ന്ത്യയുടെ ഗ്ലോബല്‍ ഐക്കണ്‍ താരം പ്രിയങ്ക ചോപ്രയ്ക്ക് ഇന്ന് 36-ാം പിറന്നാള്‍. എന്നാല്‍ ഈ പിറന്നാള്‍ പ്രിയങ്ക വീട്ടുകാരോടൊപ്പമല്ല ചിലവഴിക്കുന്നത്. തന്റെ കാമുകനായ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക ഇപ്പോള്‍. ‘ഹാപ്പി ബര്‍ത്ത്‌ഡേ പ്രിയങ്ക’ എന്നെഴുതിയ ഒരു കേക്കിന്റെ ചിത്രവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. പ്രിയങ്കയും നിക്കും ഒരു റസ്റ്റോറന്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ഫോട്ടോയും ഇപ്പോള്‍ വൈറലാണ്.

രണ്ട് സിനിമകളാണ് പ്രിയങ്കയുടേതായി അണിയറയിലുള്ളത്. ഒന്ന് സല്‍മാന്‍ ഖാന്റെ ഭാരത് എന്ന ചിത്രവും മറ്റൊന്ന് ഫര്‍ഹാന്‍ അക്തറിനൊപ്പം ഷൊണാലി ബോസിന്റെ ദ സ്‌കൈ ഈസ് പിങ്കും.

Top