കേരളത്തിന് സഹായ ഹസ്തവുമായി പ്രിയദര്‍ശനും അക്ഷയ്കുമാറും

സംസ്ഥാനത്ത് ദുരന്തം വിതച്ച പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രിയദര്‍ശനും അക്ഷയ്കുമാറും. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ നല്‍കിയ ചെക്കും പ്രിയദര്‍ശന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ട്വിറ്ററിലൂടെയാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘നമുക്ക് ഒരുമിച്ച് നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്താം, മതമില്ല, രാഷ്ട്രീയമില്ല, മനുഷ്യത്വം മാത്രം.. കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം’ പ്രിയദര്‍ശന്‍ ട്വിറ്ററില്‍ കുറിച്ചു. അക്ഷയ്കുമാറിന് നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാലും ട്വീറ്റ് ചെയ്തിരുന്നു.

Top