പുതുവത്സര ദിനം മുതല്‍ ഇപേയ്‌മെന്റ് സംവിധാനം ഒരുക്കി ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍

epayment

മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പുതുവത്സര ദിനത്തില്‍ ഇപേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍, ഇഗവണ്‍മെന്റ് സേവനത്തിലേക്കു മാറുകയെന്ന ദേശീയപദ്ധതിയുടെ ഭാഗമായിട്ട് ആരോഗ്യമന്ത്രാലയത്തിന്റേതാണ് നടപടി.

സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ക്യാഷ്‌ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി 2016 ഒക്ടോബര്‍ മുതല്‍ ആശുപത്രികളില്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇതോടൊപ്പം നേരിട്ട് പണം അടക്കാനുള്ള സംവിധാനവും അനുവദിച്ചു.പുതിയ നിയമത്തോടെ ഈ രീതിയ്ക്കു മാറ്റം വരികയാണ്.

ഈ നിയമം പ്രാബല്യത്തില്‍ എത്തുന്നതോടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഇനി കാര്‍ഡുകളിലൂടെ മാത്രമേ പണമിടപാടുകള്‍ നടത്തുവാന്‍ കഴിയുകയുള്ളൂ. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ബാങ്ക് കാര്‍ഡ് കരുതണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Top