സ്ത്രീകള്‍ക്കായി പ്രൈവറ്റ് റീചാര്‍ജ് പദ്ധതി ‘വോഡഫോണ്‍ സഖി’

vodafone

സ്ത്രീകള്‍ക്കായി പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയായ ‘വോഡഫോണ്‍ സഖി’ യുമായി മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വോഡഫോണ്‍.

സ്ത്രീകള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കാതെതന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ‘വോഡഫോണ്‍ സഖി’.

ഇതിനായി പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. അപ്പോള്‍ മൊബൈലില്‍ ഒരു ഒ ടി പി നമ്പര്‍ വരികയും ഈ ഒടിപി ഉപയോഗിച്ച് 24 മണിക്കൂറിനുള്ളില്‍ റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്യാം.Related posts

Back to top