വീണ്ടും പ്രണയിക്കാൻ പൃഥ്വിരാജ്-പാര്‍വതി ചിത്രം മൈസ്റ്റാേറി ഉടൻ എത്തുന്നു

ലയാളക്കരയെ പ്രണയത്തിലാഴ്ത്തിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രത്തിന് രണ്ട് വയസ്സ് തികയുകയാണ്.

വീണ്ടും ഒരു പ്രണയ ചിത്രവുമായി പൃഥ്വിരാജ്-പാര്‍വതി കോംബോ ഒന്നിക്കുന്ന ‘മൈ സ്റ്റോറി’എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക.

പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര് താര എന്നാണ്.

ഷാന്‍ റഹ്മാന്റേതാണ് സംഗീതം. റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്നി ദിനകര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top