ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ ഭീതിയുണ്ട് ; കത്തുവ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്

prithviraj-2

ത്തുവ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. ഒരു പെണ്‍കുട്ടിയുടെ പിതാവ് , ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഭീതി ഉണ്ടെന്നും, പക്ഷേ ഇത്തരം അലോസരപ്പെടുത്തുന്ന സംഭവങ്ങള്‍ നമ്മുക്ക് ശീലമായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നുമാണ് താരം പറയുന്നത്.

‘എന്താണ് പോസ്റ്റ് ചെയ്യേണ്ടത്. ആ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി എന്നോ? അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ആരെങ്കിലും ഞാന്‍ പറഞ്ഞാണോ മനസിലാക്കേണ്ടത്. ഇതൊക്കെ ഞാന്‍ പറയേണ്ടതാണോ ? എനിക്ക് ഒന്നും പറയാന്‍ ഇല്ല ! ഒന്നും’ പൃഥ്വിരാജ് കുറിപ്പില്‍ വിശദമാക്കി.

ഒരു ക്രൂരകൃത്യത്തിനെ രാഷ്ട്രീയ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം തെറ്റാണെന്ന് പറയേണ്ടത് താനാണോയെന്നും, നാണക്കേട് തോന്നുന്നുണ്ടെന്നും, അതിനേക്കാള്‍ ഭീകരമായി തോന്നുന്നത് ഇത്തരം നാണക്കേട് നമ്മുക്ക് ശീലമാകുന്നു എന്ന് ഓര്‍ക്കുമ്പോഴാണെന്നും, പൃഥ്വിരാജ് പ്രതികരിച്ചു.

Top