സോണി പിക്‌ച്ചേഴ്‌സും പൃഥ്വിയും ഒന്നിക്കുന്ന നയനില്‍ നായിക വാമിക ഗബ്ബി തന്നെ

ഗോദയില്‍ ഗുസ്തിക്കാരിയായി തിളങ്ങിയ പഞ്ചാബി താരം വാമിക ഗബ്ബി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. സോണി പിക്‌ച്ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മ്മിക്കുന്ന നയനില്‍ നായിക വാമികയാണെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വാമിക തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

പൃഥ്വി തന്നെ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സോണി പിക്‌ച്ചേഴ്‌സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ഇത്.

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.

Top