ആഗസ്റ്റ് 15 നു മുന്‍പ് വ്യാപാരികള്‍ ജി എസ് ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗസ്റ്റ് 15 നു മുന്‍പ് രാജ്യത്തെ എല്ലാ വ്യാപാരികളും ജി എസ് ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം.

15 നു മുന്‍പ് വ്യാപാരികള്‍ ജി എസ് ടി യില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഇതേ കുറിച്ച് തീരുമാനമുണ്ടായത്.

Top