Prince William announces he is quitting air ambulance job to focus on Royal duties

ലണ്ടന്‍: ബ്രിട്ടന്‍ കിരീടാവകാശി വില്യം രാജകുമാരന്‍ ഹെലികോപ്റ്റര്‍ പൈലറ്റ് ജോലി ഉപേക്ഷിക്കുന്നു.ഭരണപരമായ കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് എയര്‍ ആംബുലന്‍സ് പൈലറ്റിന്റെ ജോലി ഉപേക്ഷിക്കുന്നത്.

ഇതിനായി വില്യമും ഭാര്യ കെയ്റ്റും കൂടുതല്‍സമയം ലണ്ടനില്‍ ചെലവഴിക്കുമെന്നും കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

ഔദ്യോഗികമായി ജോലിയില്‍നിന്നു വിരമിച്ചാലുടന്‍ രാജകുമാരനും കുടുംബവും നോര്‍ഫോക്‌സിലെ ഇപ്പോഴുള്ള താമസസ്ഥലത്തുനിന്നു കെന്‍സിംങ്ടണ്‍ പാലസിലേക്കു താമസം മാറ്റും.

പ്രായാധിക്യത്തിന്റെ അവശതമൂലം അടുത്തിടെ എലിസബത്ത് രാജ്ഞി നിരവധി സന്നദ്ധസംഘടനകളുടെ രക്ഷാധികാരിസ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സഹചര്യത്തില്‍ ഇവയെല്ലാംതന്നെ ഇനി വില്യമിന്റെ ഉത്തരവാദിത്വമാകും.

2015ലാണ് വില്യം രാജകുമാരന്‍ ഔദ്യോഗിക ജോലിയായി എയര്‍ ആംബുലന്‍സ് പൈലറ്റായി പ്രവര്‍ത്തനം തുടങ്ങിയത്. ഈസ്റ്റ് ആംഗ്ലിയന്‍ എയര്‍ ആംബുലന്‍സ് സര്‍വീസിലായിരുന്നു രാജകുമാരന്റെ പ്രവര്‍ത്തനം. ഈ മേഖലയില്‍ തനിക്കു ലഭിച്ച അനുഭവസമ്പത്ത് ഭാവി പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

Top