പ്രധാനമന്ത്രി ചെന്നൈയില്‍ ; കാവേരി വിഷയത്തില്‍ പ്രതിഷേധം ശക്തം

modi

ചെന്നൈ: പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. എന്നാല്‍, കവേരി പ്രശ്‌നം രൂക്ഷമായി സാഹചര്യത്തില്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ വിമാനത്താവളത്തിലും പരിസരത്തും നടത്തുന്നത്. പ്രധാനമന്ത്രിയെ കാണിക്കാന്‍ ശ്രമിച്ച സംവിധായകരായ ഭാരതിരാജ, അമീര്‍ എന്നിവരെ വിമാനത്താവളത്തില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു.

Top