പ്രധാനമന്ത്രിയുടെ ത്രിപുര സന്ദര്‍ശനം ; തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

modi

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് നടക്കുന്ന രണ്ട് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപിയുടെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കിഴക്കന്‍ ത്രിപുരയിലെ സന്തിര്‍ ബസാര്‍, വെസ്റ്റ് ത്രിപുരയിലെ അഗര്‍ത്തലയിലുമാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ത്രിപുരയിലെത്തുന്ന പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനെ വലിയ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

എന്നാല്‍ ആറാം തവണയും അധികാരത്തിലെത്തുമെന്നുള്ള പൂര്‍ണ്ണ വിശ്വാസത്തിലാണ് ഭരണപക്ഷം. 2013ലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്ന ബിജെപി സംസ്ഥാനത്ത് മികച്ച പ്രകടനത്തിന് ഒരുങ്ങുകയാണ്.

Top