‘അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണി ചേരുന്നതിന് അഭിനന്ദനം’

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണി ചേരുന്നതിന് അഭിനന്ദനമെന്ന് മോദി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനമറിയിച്ചത്.

അതേസമയം മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അവിടെ ഭരണം നടത്തുന്നത് ദുഷ്‌കരമാണ് അതിനാലാണ് രാജി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top