പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായിക്ക്‌ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്.

കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ ഓഫീസ്, ആവിശ്യമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് പിണറായിക്ക് മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

Top