താര ‘പോരിൽ’ യുവതാരങ്ങളും ; മഞ്ജുവിന്റെ സംഘടനയെ പിന്തുണച്ച് നടൻ പൃഥ്വിരാജ് . .

PicsArt_05-19-10.46.47

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകര്‍ പുതിയ സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മയില്‍ ‘ രൂക്ഷമായ ഭിന്നത നിലനില്‍ക്കെ മഞ്ജു വാര്യരുടെ സംഘടനയെ പിന്തുണച്ച് പൃഥ്വിരാജ് പരസ്യമായി രംഗത്ത്.

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ‘വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ’ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായി കാണുമെന്നും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്നും പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വനിതാ താരസംഘടനയുണ്ടാക്കിയ പശ്ചാത്തലത്തില്‍ മഞ്ജുവിനെയും സംഘത്തെയും ‘അമ്മ’യില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘടനയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

പൃഥ്വിരാജിനൊപ്പം ചില യുവതാരങ്ങളും അണിനിരക്കുമെന്നാണ് സൂചന. വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് സംഘടന രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന നിലപാടിലാണ് പൃഥ്വിരാജ്.

നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. നടി പിന്നീട് അഭിനയിച്ചതും പൃഥ്വിരാജിന്റെ കൂടെയായിരുന്നു.

മോഹന്‍ലാല്‍ വിഭാഗത്തിലെ ശക്തനായ താരമായിട്ടാണ് പൃഥ്വിരാജ് ഇപ്പോള്‍ അറിയപ്പെടുന്നത്.

നടി മഞ്ജുവാര്യര്‍-ദിലീപ് ‘പോരാട്ട’മാണ് പുതിയ സംഘടന തുടങ്ങാന്‍ യഥാര്‍ത്ഥത്തില്‍ മഞ്ജുവിനെ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

മഞ്ജുവിന്റെ അവസരങ്ങള്‍ ഒരു വിഭാഗം തട്ടി തെറിപ്പിക്കുന്നതായാണ് ആരോപണം.

എന്നാല്‍ ദിലീപിനെതിരെ സംശയത്തിന്റെ മുന തിരിച്ചു വച്ച നടിയാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നത്തിന് കാരണക്കാരിയെന്നാണ് മറുവിഭാഗം പറയുന്നത്. താരസംഘടനയായ അമ്മയില്‍ ബഹുഭൂരിപക്ഷവും മമ്മുട്ടി-ദിലീപ് വിഭാഗങ്ങള്‍ക്കൊപ്പമാണ്.

മഞ്ജു വാര്യര്‍, അഞ്ജലി മോനോന്‍, പാര്‍വതി, റിമാ കല്ലിങ്കല്‍, ബീനാ പോള്‍, രമ്യാ നമ്പീശന്‍, ഗായിക സയനോര, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ചലച്ചിത്ര സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ഇടപെടുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.Related posts

Back to top