സര്‍ക്കാര്‍ സമ്മര്‍ദ്ദം; എസ്ബിഐ മിനിമം ബാലന്‍സ് നിബന്ധന നിര്‍ത്തലാക്കുന്നു

SBI

മുംബൈ: രാജ്യമൊട്ടാകെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു. അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്‌റ്റേറ്റ് ബാങ്കിന്റെ പുതിയനീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല.

മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കളെ കൊളളയടിക്കുന്ന സമീപനമാണ് എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാബാങ്കുകള്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2,320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാത്രം 1,771 കോടി രൂപ ഈടാക്കി.

Top