President Pranab Mukherjee Commutes Death Sentence of Four Convicts

ന്യൂഡല്‍ഹി: ബാര ജാതി കൂട്ടക്കൊല കേസില്‍ നാലു മാവോയിസ്റ്റുകളുടെ വധശിക്ഷ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജീവപര്യന്തമാക്കി കുറച്ചു.
കുറ്റവാളികളോട് കരുണകാട്ടരുതെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം തള്ളി രാഷ്ട്രപതി ദയാഹര്‍ജി സ്വീകരിക്കുകയായിരുന്നു.

2001 ല്‍ ഗയാ ജില്ലാ കോടതിയാണ് മാവോയിസ്റ്റുകള്‍ക്ക് വധശിക്ഷ നല്‍കിയത്. 2002 ഏപ്രിലില്‍ സുപ്രീംകോടതി വധശിക്ഷ ശരിവച്ചു. 2009ല്‍ ഗയയിലെ ടാഡ കോടതി ഇതേ കേസില്‍ മൂന്ന് പേരെ കൂടി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. മൂന്ന് പേരില്‍ ഒരാളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി. മറ്റു രണ്ടു പേരുടെ വധശിക്ഷ ജീവപര്യന്തം തടവായി ലഘൂകരിച്ചിരുന്നു.

1992 ലാണ് ബിഹാറിലെ ബാരയിലാണ് കൂട്ടക്കൊല നടന്നത്. ഗയയിലെ ബാര ഗ്രാമത്തിലെ 34 സവര്‍ണ ജാതിക്കാരെ വധിച്ചെന്നാണ് മാവോയിസ്റ്റുകള്‍ക്കെതിരായ ആരോപണം. ദളിതര്‍ നിരന്തരം ആക്രമണത്തിന് വിധേയരായതിന് പിന്നാലെയണ് ബാരയില്‍ സവര്‍ണര്‍ക്കുനേരെ ആക്രമണം നടന്നത്. ബാര സംഭവത്തിന് മുന്‍പുണ്ടായ ഏഴ് ആക്രമണങ്ങളില്‍ നിരവധി ദളിതര്‍ കൊല്ലപ്പെട്ടിരന്നു.

രണ്‍വീര്‍ സേനയായിരുന്നു ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.

Top