President Pranab Mukherjee clears currency ban ordinance

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍മൂലം ഏറെ ദുരിതം നേരിട്ട എന്‍ആര്‍ഐകള്‍ക്ക് പുതുവര്‍ഷത്തില്‍ തെല്ലാശ്വാസം പകര്‍ന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.

പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി.

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പ്രവാസികള്‍ക്കും ഇക്കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്കും പ്രത്യേക ഇളവ് അനുവദിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.

ഇതു സംബന്ധിച്ച ഓഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു.എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയില്ല.

2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തുള്ള എന്‍ആര്‍ഐക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം.

ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനു ശേഷമാണ് ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യക്കാര്‍ക്ക് പരിധികളില്ലാതെ പണം മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ എന്‍ആര്‍ഐകള്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ഈ അവസരം ഉപയോഗപ്പെടുത്താം.

Top