ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത മാസം

പുതുക്കിയ കോമ്പാക്ട് എസ്‌യുവിയെ നവംബര്‍ 9 ന് ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കും.

എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം, പുതിയ പെട്രോള്‍ എഞ്ചിനും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതയാണ്.

പുതിയ ക്രോം ലൈന്‍ സിംഗിള്‍ പീസ് ഗ്രില്‍, വീതിയേറിയ ഹെഡ്‌ലാമ്പുകള്‍, വലുപ്പമേറിയ ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്രണ്ട് പ്രൊഫൈല്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

പുറമെയുള്ള ബ്ലാക് ഹെഡ്‌ലാമ്പ് ഇന്‍സേര്‍ട്ടുകള്‍, ഡ്യൂവല്‍ടോണ്‍ കളര്‍ ഓപ്ഷന്‍, പുതിയ അലോയ് വീലുകള്‍ എന്നിവ പ്രധാന എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

icosport02

ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങുന്ന പുതുക്കിയ സെന്റര്‍ കണ്‍സോളാണ് മോഡലിന്റെ ഉള്ളില്‍.

ഫോര്‍ഡിന്റെ SYNC3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുങ്ങിയിട്ടുണ്ട്.

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സ്റ്റീയറിംഗ് വീലും ഇന്റീരിയര്‍ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടും.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കുന്ന ഫോര്‍ഡിന്റെ ആദ്യ ഇന്ത്യന്‍ മോഡലാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ്.

നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങും. ഏറെ പ്രചാരമുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെയും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് ലഭ്യമാക്കും.

7 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തിലാകും പുതിയ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അണിനിരത്തുക എന്നാണ് സൂചന.

Top