Prayaga turns a classical dancer for Pokkiri Simon

prayaga

ണ്ണി വെയ്ന്‍ നായകനാകുന്ന ജിജോ ആന്റണി ചിത്രം പോക്കിരി സൈമണില്‍ ക്ലാസിക്കല്‍ ഡാന്‍സറായി പ്രയാഗ മാര്‍ട്ടിന്‍ എത്തുന്നു.

അഞ്ചു വയസ് മുതല്‍ നൃത്തം പഠിക്കുന്ന താന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരു കഥാപാത്രമാണെന്നും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിതെന്നും നടി പറയുന്നു.

റൊമാന്റിക് കോമഡി ചിത്രമായ പോക്കിരി സൈമണില്‍ തമിഴ് നടന്‍ വിജയ്‌യുടെ കടുത്ത ആരാധകനായ സൈമണ്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

തിരുനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.

Top