പൃഥ്വിരാജ് ചിത്രം നയനിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഹിമാലയന്‍ മേഖലയില്‍ പുരോഗമിക്കുകയാണ്.

കോട്ടയം രാമപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിച്ചത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, സുപ്രിയ എന്നിവരും ലൊക്കേഷനില്‍ എത്തിയിരുന്നു. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു സിനിമയായിരിക്കും നയനെന്ന് പൃഥ്വി പറയുന്നു.

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാണ് നായകന്‍. 100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പൃഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്.

Top