സഞ്ജയ്ദത്തിന്റെ ‘പ്രസ്ഥാന’ത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

sanjay-actor

ന്യൂഡല്‍ഹി: സഞ്ജയ് ദത്ത് കേന്ദ്ര കഥാപാത്രമാകുന്ന പ്രസ്ഥാനത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സഞ്ജയ് ദത്ത് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

2010 ല്‍ പുറത്തിറങ്ങിയ പ്രസ്ഥാനം എന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് പ്രസ്ഥാനം. ശര്‍വാനന്ദ്, സായ്കുമാര്‍, സുദീപ് കിഷന്‍, റൂബി പരിഹര്‍ എന്നിവരാണ് തെലുങ്കില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പോസ്റ്ററില്‍ വെള്ള കുര്‍ത്തയണിഞ്ഞ് വയലിലൂടെ നടക്കുന്ന സഞ്ജയ്ദത്തിനെയാണ് കാണാനാവുക. ദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനീഷാ കൊയ്‌രാള, അലി ഫൈസല്‍, അമീറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ ലക്‌നൗവില്‍ പുരോഗമിക്കുകയാണ്.

Top