മലയാളത്തിലെ ടോം ക്രൂയിസാണ് പ്രണവ് ; താര പുത്രന് പ്രശംസയുമായി അനു സിത്താര

anu-pranav

പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ആരാധകരുടെ ചര്‍ച്ചാ വിഷയവും. ചിത്രത്തില്‍ പ്രണവിന്റെ പാര്‍ക്കൌര്‍ പ്രകടനത്തെ നിരവധിപേരാണ് പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു താരം കൂടി ഈ താരപുത്രന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. പ്രണവിന്റെ പ്രകടനത്തെ പരാമര്‍ശിച്ചിരിക്കുന്നത് യുവനടി അനു സിത്താരയാണ്. മലയാളത്തിലെ ടോം ക്രൂയിസെന്നാണ് പ്രണവിന് അനു നല്‍കിയ വിശേഷണം.

Top