ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടി കാണിച്ചില്ലെന്ന് മോഹന്‍ ഭഗവത്

Pranab speech

നാഗ്പൂര്‍ : ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടി കാണിച്ചില്ലെന്ന് സംഘടനാ മേധാവി മോഹന്‍ ഭഗവത്. എല്ലാ തരത്തിലുള്ള ആശയങ്ങളോടും ആര്‍.എസ്.എസിന് സ്‌നേഹമാണുള്ളത്. അതിനാലാണ് പ്രണബിനെ ക്ഷണിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

പ്രണബ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസോ, പങ്കെടുക്കാന്‍ പ്രണബോ മടി കാണിച്ചിട്ടില്ലന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

എ.ബി.വി.പി സംഘടിപ്പിച്ച പ്രേരണ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

Top