Prakash Raj ropes in Jayaram for his Tamil-Malayalam bilingual

തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്ന അടുത്ത ചിത്രത്തില്‍ ജയറാം നായകനാകുന്നു.

ചെണ്ടയ്ക്ക് പ്രാധാന്യം കൊടുത്തുള്ളതാണ് ചിത്രം. ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളേയും നിശ്ചയിച്ചിട്ടില്ല.

പ്രകാശ് രാജും ജയറാമും നിരവധി തമിഴ് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജയറാം നായകനാകുന്ന അച്ചായന്‍സില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പ്രകാശ് രാജ്.

കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണ കഥാപാത്രമായാണ് അച്ചായന്‍സില്‍ പ്രകാശ് രാജ് എത്തുന്നത്. സങ്കടം വന്നാലും സന്തോഷം വന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. ഈ ചിത്രത്തില്‍ പ്രകാശ് രാജ് ഒരു പാട്ട് പാടുകയും ചെയ്യുന്നുണ്ട്.

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോളാണ് ചിത്രത്തിലെ നായിക.

ഇതില്‍ ഉണ്ണി മുകുന്ദന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജു ശിവറാം, ആദില്‍, അനുസിത്താര, ശിവദ, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍ താരനിരകളും സിനിമയിലുണ്ട്.

Top