തമിഴ് റോക്കേഴ്‌സ് വീണ്ടും പണി തുടങ്ങി ; ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും’ ഇന്റര്‍നെറ്റില്‍

റിലീസ് ചെയ്ത പുത്തന്‍ മലയാള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തുടര്‍ക്കഥയാകുന്നു.

ജയസൂര്യ നായകനായ രഞ്ജിത് ശങ്കര്‍ ചിത്രം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഇപ്പോള്‍ ഒടുവിലായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്‌സ് എന്ന സംഘമാണ് ഇതിന് പിന്നില്‍.

ചിത്രത്തിന്റെ തീയേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ റിലീസിങ് ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നേരത്തെ, മോഹന്‍ലാല്‍ നായകനായ ‘വില്ലന്‍’ എന്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മാത്രമല്ല, തമിഴ് റോക്കേഴ്‌സിനെതിരെ തെന്നിന്ത്യന്‍ താരം വിശാലും ശക്തമായി പ്രതികരിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് നടത്തിയ റെയ്ഡില്‍ തമിഴ് റോക്കേഴ്‌സിലെ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

Top